Blog

May 05-2017

Bringing Back The Balance in Your Life

 

ഭക്ഷണമാണ് ലോകത്തിലെ ഏറ്റവും നല്ല ഔഷധം എന്ന വ്യക്തമായ കാഴ്ചപ്പാടിലാണ് എസ്കാസോ പ്രവർത്തിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച പഠനങ്ങളും ഇതിനു പിൻബലമേകുന്നു. നല്ലൊരു    ജീവിതരീതി, ഭക്ഷണരീതി പിന്തുടരണമെന്നു ആഗ്രഹിക്കുന്ന ഏതു വ്യക്തിക്കും, കുടുംബങ്ങൾക്കും,ഇതിൽ പങ്കുചേരാവുന്നതാണ്. അല്ലാതെ എങ്ങിനെയെങ്കിലും, എന്തെങ്കിലും ചെയ്തു പത്തുദിവസം കൊണ്ട് അഞ്ച് കിലോ കുറക്കാൻ ആഗ്രഹിക്കുന്നവർക്കല്ല എസ്കാസോ.

 

ഓടിയാൽ മാത്രമേ , ഭക്ഷണം കഴിക്കാതിരുന്നാൽ മാത്രമേ ഇതെല്ലാം ഏതെല്ലാം ശരിയാകുകയുള്ളു എങ്കിൽ , ഞങ്ങളുടെ ക്ലിനിക്കിൽ വരുന്ന 81 വയസുള്ള ഹൃദ്രോഗിയായ അമ്മക്ക് അവരുടെ ജീവിതരീതിയിൽ മാറ്റം വരുത്തുവാൻ കഴിയുമോ? 64 വയസുള്ള പോളിയോ ബാധിച്ച, പ്രമേഹം മൂലം ബുദ്ധിമുട്ടുന്ന  അപ്പച്ചന് എന്തെങ്കിലും സാധിക്കുമോ? സെറിബ്രൽ പാൾസി ബാധിച്ചവയസുള്ള കുട്ടിക്ക് അവരുടെ ജീവിതക്രമത്തിൽ മാറ്റം വരുത്തുവാൻ കഴിയുമോ?128 കിലോ മൂലം നടക്കാൻ പോലും ബുദ്ധിമുട്ടുന്ന ശ്വാസംമുട്ടുള്ള  30 വയസുള്ള യുവതിക്കും അവരുടെ ജീവിതത്തിൽ മാറ്റം വരുത്തേണ്ടേ

 

അമിതവണ്ണം എങ്ങിനെയെങ്കിലും കുറക്കുക എന്നല്ല, നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെ ശരിയാക്കുന്ന കാര്യങ്ങളാണ് എസ്കാസോ പഠിപ്പിക്കുന്നത്. അത് ഏതു പ്രായത്തിലും, എന്ത് അസുഖമാണെങ്കിലും,നിങ്ങൾ എന്ത് മരുന്നുകൾ കഴിക്കുന്നവരാണെങ്കിലും,, ഏതു ചികിത്സാരീതികൾ പിന്തുടരുന്നവരാണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . അല്ലാതെ എന്തെങ്കിലും കുറുക്കുവഴികളിലൂടെ ഭാരം കുറക്കുന്ന ഒരു സ്ലിമ്മിങ് സെന്റർ  അല്ല എസ്കാസോ

 

അതുകൊണ്ടുതന്നെ നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ,ജീവിതരീതിയിൽ മാറ്റങ്ങൾ, എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മടിക്കേണ്ട

 

എസ്കാസോ നിങ്ങളുടെ കുടുംബത്തിനുവേണ്ടി, നിങ്ങളുടെ കുട്ടികൾക്കുവേണ്ടി, അവരുടെ ആരോഗ്യത്തിനുവേണ്ടി, നിങ്ങളുടെ അമിതവണ്ണത്തിനോടുള്ള, ഭക്ഷണത്തോടുള്ള, വ്യായാമത്തിനോടുള്ള, അസുഖങ്ങളോടുള്ള കാഴ്ച്ചപ്പാടുകൾ മാറ്റുന്നതിന് വേണ്ടി ആരംഭിച്ച സംരംഭമാണ്.

 

ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ 

ഫിസിയോതെറാപ്പിസ്റ് & ക്ളിനിക്കൽ ന്യൂട്രീഷനിസ്റ് 

മാനേജിങ് ഡയറക്ടർ 

സ്മാർട്ട് വെൽനെസ്സ് പ്രൈവറ്റ് ലിമിറ്റഡ് 

കൊച്ചി, തൃശൂർ, കോഴിക്കോട്

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.