Blog

Jun 27-2017

Child Obesity - A Global Problem

കുട്ടികളിലെ അമിതവണ്ണം 

കുറച്ചു ദിവസങ്ങൾക്കു വന്ന പഠനങ്ങൾ നമ്മുടെ ആരോഗ്യമേഖലയ്‌ക്കു വളരെ ആശങ്കയേകുന്ന ഒന്നാണ്. ഇന്ത്യയിലെ 14 .4 മില്യൺ കുട്ടികളും അമിതവണ്ണത്തിന് പിടിയിലാണ് എന്നതാണ് അത് . ചൈന  കഴിഞ്ഞാൽ ഇന്ത്യ ഇപ്പോൾ  ഈ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.( ദി ന്യൂ ഇംഗ്ളണ്ട് ജേർണൽ ഓഫ് മെഡിസിൻ റിപ്പോർട്ട്. )
 
ലോകത്തിൽ 2   ബില്യൺ ആളുകളാണ് അമിതവണ്ണത്തിന്റെ പിടിയിൽ കഴിയുന്നത് എന്നത് വളരെ ദുഖകരമായ ഒരു അവസ്ഥയാണ്. 80 മുതൽ 90 ശതമാനം ജീവിതശൈലീരോഗങ്ങളുടെയും കാരണം അമിതവണ്ണമാണ്. പ്രതേകിച്ചു പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ഇൻഫെർട്ടിലിറ്റി, ഫാറ്റി ലിവർ, ലിവർ സിറോസിസ്, പല തരത്തിലുള്ള കാൻസർ, സന്ധി വേദനകൾ, സ്ലീപ് അപ്നിയ മുതലായവ ഇതിൽ പെടുന്ന ചുരുക്കം അസുഖങ്ങൾ ആണ്. പുകവലിയെക്കാളും, മദ്യപാനത്തെക്കാളും ഹാനികരമായി തീർന്നിരിക്കുന്നു അമിതവണ്ണം, എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറഞ്ഞിരിക്കുന്നത്. 2015 ലെ കണക്കുകൾ പ്രകാരം മൂന്നിൽ ഒരാൾ അമിതവണ്ണത്തിന് പിടിയിലാണ്.
 
കുട്ടികളിലെ അമിതവണ്ണം ഫലപ്രദമായി നേരിടേതാണ് സമൂഹത്തിനെ പ്രധാന ആവശ്യമാണ്. അസുഖങ്ങൾ പിടിപെടുന്ന പ്രായങ്ങൾ വളരെ കുറഞ്ഞു വരുന്നതായി നമ്മുക്ക് കാണാവുന്നത്. കുട്ടികളിലെ പ്രമേഹവും, ഫാറ്റി ലിവറും , പെൺകുട്ടികളിലെ  ആർത്തവ സംബന്ധമായ പ്രശ്നങ്ങളും, വിഷാദരോഗങ്ങൾ, ടെൻഷൻ, ഉൽകണ്ഠ എന്നിവ  ഈ കാലത്തു വളരെ കൂടി വരുന്നു.
 
വ്യായാമങ്ങളുടെ കുറവ് മാത്രമല്ല ഇതിന്റെ കാരണങ്ങൾ. മോശമായ ഭക്ഷണ രീതികളും, സമയ ക്രമമില്ലാത്ത ഭക്ഷണവും ഇതിന്റെ പ്രധാന കാരണങ്ങൾ ആണ്. അത് കൊണ്ട് തന്നെ സ്കൂൾ അധികൃതരും, മാതാപിതാക്കളും ഈ കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ സമയങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാവണം. ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണം - ഏതാണ് നല്ല ഭക്ഷണം, ഭക്ഷണത്തെ പേടിക്കേണ്ടതുണ്ടോ, സമയക്രമങ്ങൾ എങ്ങിനെ പാലിക്കാം, എന്നിങ്ങനെ -  കുട്ടികൾക്കും മാതാപിതാക്കൾക്കും, സ്കൂൾ അധികൃതർക്കും അത്യാവശ്യമാണ്.
 
പഠനങ്ങൾ പറയുന്നത് ഭൂരിഭാഗം മാതാപിതാക്കൾക്കും അറിയില്ല തന്റെ കുട്ടി അമിതവണ്ണമുള്ള കുട്ടിയാണ് എന്ന്. അവർ വിചാരിക്കുന്നതും, സമൂഹം പറയുന്നതും ആ കുട്ടി  cute ആണ് എന്നാണ്. പലരും പഠനങ്ങൾ  എല്ലാം കഴിഞ്ഞ ശേഷം മാത്രമേ ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കാറുള്ളു. 
 
ഭക്ഷണകാര്യങ്ങൾ പറയുകയാണെങ്കിൽ ടി വി യിൽ കാണുന്ന എല്ലാ ഭക്ഷണങ്ങളും കുട്ടികൾക്ക് വാങ്ങി കൊടുക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങൾ ആണ് ഇവാ എന്ന തെറ്റിദ്ധാരണയിലാണ് ഏതു സംഭവിക്കുന്നത്. എന്നാൽ ഇത്തരം ഫുഡുകൾ എല്ലാം തന്നെ അമിതമായ പഞ്ചസാര അടങ്ങിയതോ മോശം ഓയിലുകൾ ഉള്ളതോ ആണ്. ഏതെല്ലാം കുട്ടികളുടെ അമിതവണ്ണത്തിനു രോഗങ്ങൾക്കും  കാരണമാകുന്നു. ചില ജ്യൂസുകളിൽ അടങ്ങിയിരിക്കുന്നത് 96 ഗ്രാം വരെ പഞ്ചസാരയാണ്. 
 
കുട്ടികൾക്ക് ഹെൽത്തി ആയ നല്ല റിയൽ ഭക്ഷണങ്ങൾ  കൊടുക്കുക 
പാക്കറ്റ് ഫുഡുകൾ, ബിസ്‌ക്കറ്റുകൾ, ബ്രഡ്, ജ്യൂസുകൾ, മിട്ടായികൾ എന്നിവ തീർത്തും ഒഴിവാക്കുക. 
നമ്മൾ ഹെൽത്തി ആണ് എന്ന് വിചാരിച്ചു വാങ്ങി കൊടുക്കുന്ന പലതും അവർക്കു വളരെ ദോഷകരമായതാണ് എന്ന് മനസിലാക്കുക.
കുട്ടികളെ സമയത്തിന് ഭക്ഷണം  കഴിക്കാൻ പഠിപ്പിക്കുക. 
ഭക്ഷണത്തിന്റെ സമയത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കണം. 
ആവശ്യത്തിന് മാത്രം കഴിക്കാൻ പഠിപ്പിക്കുക 
വിശപ്പു മാറിയാൽ നിർത്താൻ പഠിപ്പിക്കുക 
ആക്ടിവിറ്റികൾ പ്രോത്സാഹിപ്പിക്കുക 
 
ഇത്തരം കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ തന്നെ കുട്ടികളുടെ പഠന നിലവാരം ഉയരും. അവർ കൂടുതൽ കൂർമബുദ്ധിയുള്ളവരായിരിക്കും, അവരുടെ ആക്ടിവിറ്റി , മാനസികാരോഗ്യം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ മാതാപിതാക്കൾക്ക് കാണാനാവും. അവിടെ അവരുടെ അമിതവണ്ണം തന്നെ കുറയുന്നതായി നിങ്ങള്ക്ക് കാണാവുന്നത്.
 
ഗ്രിന്റോ ഡേവി ചിറകേകാരെൻ 
ഫിസിയോതെറാപ്പിസ്റ്  & ക്ലിനിക്കൽ നുട്രീഷനിസ്റ് 
എസ്കാസോ സെന്റർ 
സ്മാർട്ട് വെൽനെസ്സ് പ്രൈവറ്റ് ലിമിറ്റഡ് 
കൊച്ചി, തൃശൂർ,കോഴിക്കോട് 
 
 
 
 

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.