Blog

May 23-2017

Frozen Shoulder - Smart Physiotherapy

വേദന കുറഞ്ഞു !!! നല്ല കാര്യം. പക്ഷേകൈ കൊണ്ടുള്ള കാര്യങ്ങൾ ഈസിയായി ചെയ്യുവാൻ നിങ്ങൾക്ക്സാധിക്കുന്നുണ്ടൊ

 

തോൾസന്ധി വേദന വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്.  Frozen Shoulder അല്ലെങ്കിൽ Adhesive Capsulitis എന്ന് ഇത്  അറിയപ്പെടുന്നു. പ്രായമാകുന്തോറും അല്ലെങ്കിൽ പ്രമേഹം , എന്തെങ്കിലും തരത്തിലുള്ള ഒടിവുകളോ ചതവുകളോ മൂലം തോൾസന്ധി അനക്കാതെ വക്കുക, സ്ട്രോക്ക് അഥവാ തളർവാതം വന്നവരിലും, ആർത്രൈറ്റിസ് ഉള്ളവർക്കും ഏതു വളരെ സാധാരണയായി കാണുന്നു.   തോൾസന്ധിയിലുണ്ടാകുന്ന ഏതു പ്രശ്നവും ഫ്രോസൺ ഷോൾഡർ  ( frozen shoulder )ആയി മാറാവുന്നതാണ്.. സ്ത്രീ പുരുഷ ഭേദമന്യ കണ്ടു വരുന്നു. താഴെ പറയുന്ന ബുദ്ധിമുട്ടുകളാണ് ഇത്തരം രോഗികൾ പറയുന്നത്.

 - തോൾസന്ധിക്കു ചുറ്റും വേദന 

- വേദനയുള്ള ഭാഗം വച്ച് കിടക്കുവാൻ സാധിക്കുന്നില്ല 

- കൈ തലയ്ക്കു മുകളിലേക്ക് ഉയർത്തുവാനുള്ള ബുദ്ധിമുട്ട് 

- തലമുടി കെട്ടുവാനും, ചീകുവാനുമുള്ള 

ബുദ്ധിമുട്ട് 

- കൈ മുകളിൽ നിന്നും താഴ്ത്തുമ്പോൾ പെട്ടെന്നുള്ള വേദന 

- സ്ത്രീകൾക്ക് ബ്ലൗസിന്റെ പിൻവശത്തുള്ള ഹൂക് ഇടുവാനുള്ള തടസ്സം 

- തുണി അഴയിൽ ഇടുവാനുള്ള പ്രയാസം 

- കൈ പിന്നിലേക്ക് കൊണ്ട് വരുവാനുള്ള തടസ്സം.

എന്നിവ.

 

തോൾസന്ധിയിൽ ഉണ്ടാകുന്ന നീർക്കെട്ടും, വ്യതിയാനങ്ങളും ഇതിനു കാരണമാകുന്നു., കൂടുന്നതിനനുസരിച്ചു വേദന അസഹ്യമാവുകയും , ചലനശേഷി കുറയുകയും ചെയ്യുന്നു.

 

നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേരും തുടക്കത്തിൽ വേദനാസംഹാരികളും, ലേപനങ്ങളും ഉപയോഗിച്ച് വേദന കുറയ്ക്കുവാൻ മാത്രം ശ്രമിക്കുന്നു.

വേദന തത്കാലത്തേക്ക് കുറയുകയും, എന്നാൽ എന്തൊക്കെയാണോ മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ എന്നിവക്ക് മാറ്റങ്ങൾ ഒന്നും വരാതിരിക്കുകയും ചെയുന്നു.സന്ധികളിലെയും ചുറ്റുമുള്ള പേശികളിലെയും പ്രശ്നങ്ങൾ തുടരുകയും ചെയ്യുന്നു.. ക്രമേണ ചലനശേഷി പൂർണമായും തടസപ്പെടുകയും ദൈനംദിന പ്രവർത്തികൾ തടസപ്പെടുകയും ചെയ്യുന്നു.

പലരും അപ്പോഴും വേദന കുറക്കാനുള്ള കാര്യങ്ങൾ മാത്രമാണ് ചിന്തിക്കാറ് . തീരെ കൈ ഉയർത്താൻ സാധിക്കാതെ വരുന്പോൾ  പിന്നീട് ഓർമ്മ കെടുത്തി, ഓപ്പറേഷൻ തിയറ്ററിൽ വച്ച് കൈ ഉയർത്തി നോക്കുന്നുഎന്നാൽ പിന്നിടും തോൾസന്ധിക്കു ചുറ്റുമുള്ള പേശികളെയും അവയുടെ ബലത്തെയും ചലനത്തെയും ശ്രദ്ധിക്കുന്നില്ല എങ്കിൽ കൈ വീണ്ടും പഴയ രീതിയിൽ ആകുന്നു.

 

ഫിസിയോതെറാപ്പി (Physiotherapy )എന്തിന് ?

തോൾസന്ധി വേദന, വേദനാസംഹാരികളോ ലേപനങ്ങളോ ഉപയോഗിച്ച് ഒളിപ്പിച്ചു നിർത്തുവാൻ നമുക്ക് സാധിക്കും. എന്നാൽ പേശികളിൽ ഉണ്ടാകുന്ന സ്റ്റിഫ്നെസ്സ്, സന്ധിയിലെ ടൈറ്റ് , അല്ലെങ്കിൽ തടസം, പേശികളിൽ ചെറിയ ബോളുകൾ പോലെ കാണുന്ന ട്രിഗർ പോയിന്റ്, എന്നിവയാണ് ചലനശേഷിയെ ബാധിക്കുന്നത് . ഇത് മരുന്നുകൾ കഴിച്ചാൽ മാത്രം മാറ്റിയെടുക്കാൻ സാധിക്കുന്നതല്ല. വിദദ്ധമായ ഫിയോസിയോതെറാപ്പി മൂലമേ ഇത്തരം കാര്യങ്ങൾ ശരിയാക്കുവാൻ സാധിക്കുകയുള്ളു

 

വേദന മാത്രം കുറഞ്ഞതുകൊണ്ടു കാര്യമുണ്ടോ എന്ന് രോഗികൾ ചിന്തിക്കണം. ജീവിതത്തിലെ ദൈനംദിന പ്രവർത്തികൾ തടസം കൂടാതെ ചെയ്യുവാൻ വ്യക്തിക്ക് സാധിക്കുമ്പോഴാണ് വ്യക്തിയുടെ അസുഖം മാറ്റം വന്നു എന്ന് പറയുന്നത്. അല്ലാതെ വേദന കുറഞ്ഞു, കൈ ഉയർത്താൻ അല്ലെങ്കിൽ കൈ ഉയർത്തികൊണ്ടുള്ള ജോലികൾ ചെയുവാവാൻ സാധിക്കില്ല എന്ന് പറയുന്നതിലല്ല വിജയം.

 

ഇവിടെയാണ് ഫിസിയോതെറാപ്പിയുടെ ആവശ്യകത. ഫിസിയോതെറാപ്പി നിങ്ങളുടെ അസുഖത്തെയല്ല മറിച് അതില്നിന്നുണ്ടാകുന്ന ഇത്തരം ചലനശേഷികളെ ബാധിക്കുന്ന, പേശികളെ ബാധിക്കുന്ന പ്രശ്നങ്ങളെ ഫലവത്തായി നേരിടുന്നു. ഇവിടെ ചലശേഷി തിരിച്ചു വരുന്പോൾ, പേശികൾ ബലവത്താകുന്പോൾ, സന്ധികൾ ഫ്രീ ആകുന്പോൾ ഒപ്പം വേദനയും കുറയുന്നു.

 

വളരെ വിശദമായ പരിശോധനകളിലൂടെയാണ് ഫിസിയോതെറാപിസ്റ് ഇത്തരം വേദനകൾക്കുള്ള ചികിത്സകൾ നിർണയിക്കുന്നത്
 

- തോൾസന്ധിയുടെ ചലനശേഷി 

- പേശികളുടെ ബലം 

- ട്രിഗർ പോയിന്റ്സിന്റെ സ്ഥാനം 

- സ്കാപുലർ എല്ലുകളുടേ ചലനശേഷി 

- തോൾസന്ധിയെ ചലിപ്പിക്കുന്ന പേശികളുടെ ബലം (rotator cuff muscles )

- വേദനയുടെ കാഠിന്യം 

 

ഇവയാണ് ആദ്യ പരിശോധനയിൽ ഞങ്ങൾ മനസിലാക്കുന്നത്. രോഗിയെ ചികില്സിക്കുന്ന ഡോക്ടറുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.


ഇതിനുശേഷം രോഗിയുടെ ചലനങ്ങൾ വീണ്ടെടുക്കുന്നതിനും, വേദനകൾ മാറ്റുന്നതിനും, പേശികളുടെ സ്വാഭാവിക ബലം തിരിച്ചുവരുന്നതിനും ഫിസിതെറാപ്പിയിലെ താഴെ പറയുന്ന രീതികൾ ഞങ്ങൾ ഉപയോഗിക്കുന്നു.

 

- മൊബിലൈസഷൻ. MWM മൂവ്മെന്റ് വിത്ത് മൊബിലൈസഷൻ ( Mobilization with movement )എന്ന് പറയുന്ന ഏറ്റവും ഫലവത്തായ മുളിഗൻ തെറാപ്പി ( mulligan mobilization ) 

- ട്രിഗർ പോയിന്റ് തെറാപ്പി  ( Trigger Point Therapy )- പേശികളിൽ പലഭാഗത്തും കാണുന്ന വേദനയോടുകൂടിയ ചെറിയ ബോൾ പോലെ കട്ടികൂടിയ ഭാഗങ്ങൾ കാണുന്നു. ഇത്തരം ഭാഗങ്ങളെ ഡീആക്ടിവ് ചെയുന്ന സ്പെഷ്യൽ രീതികളാണിത്.

- മസിൽ റീ എഡ്യൂകേഷൻ ( muscle re-education ), കണ്ടിഷനിംഗ് (conditioning )സ്ട്രെങ്ത് കൂട്ടുന്ന  ( strength training using Therabands ) കാര്യങ്ങൾ

- ടേപ്പിങ് ടെക്നിക്കുകൾ (Taping technique) പേശികളെ സംരക്ഷിക്കുന്ന പ്രതേകതരം ടേപ്പുകൾ ഇതിനായി ഉപയോഗിക്കുന്നു. കൈനേസിയോ ടേപ്പുകൾ ( Kinesio Tapes ) ആണ് സാധാരണയായി ഉപയോഗിക്കുന്നത്.

- പേശികൾക്കും സന്ധികൾക്കുമുള്ള വ്യായാമങ്ങൾ. അത് വീട്ടിലും രോഗി ചെയ്യേണ്ടതായുണ്ട് ( Home programes )

 

ഓരോ ദിവസത്തെയും പുരോഗതി വിലയിരുത്തിയാണ് ബാക്കിയുള്ള ഫിസിയോതെറാപ്പി എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത്.

 

തികച്ചും മരുന്ന് രഹിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സയാണു ഫിസിയോതെറാപ്പി. എല്ലാ ചികിത്സയും കഴിഞ്ഞു ശരിയായില്ലെങ്കിൽ ചെയ്യേണ്ടതല്ല ഫിസിയോതെറാപ്പി.വേദനയുടെ തുടക്കത്തിൽ തന്നെ മരുന്നുകൾ കഴിച്ചു തുടങ്ങുന്പോൾ  തന്നെ ചെയ്യേണ്ടതാണ് ഫിസിയോതെറാപ്പി.ലോകരാജ്യങ്ങൾ എല്ലാം തന്നെ ഫിസിയോതെറാപ്പിയുടെ പ്രാധ്യാനം മനസിലാക്കിയിട്ടുള്ളതും, ഇത്തരം അസുഖങ്ങളിൽ ആദ്യം തന്നെ ചെയ്തുതുടങ്ങണം എന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്.

 

ഫിസിയോതെറാപ്പി നിങ്ങളുടെ ചലനശേഷി തിരിച്ചു നൽകുന്നു. അവിടെയാണ് ശരിയായ രീതിയിൽ വേദനകൾ കുറയുന്നത്. അതല്ലാതെ വേദന മാത്രം കുറച് നിർത്തിയതുകൊണ്ടോ ഒളിപ്പിച്ചു നിർത്തിയതുകൊണ്ടോ കാര്യമില്ല.

 

സ്മാർട്ട് ഫിസിയോതെറാപ്പി 16 വർഷത്തെ സേവന പരിചയമുള്ള തൃശ്ശൂരിലെ ആദ്യത്തെ പ്രൈവറ്റ് ഫിസിയോതെറാപ്പി സെന്ററാണ്. ലോകോത്തര  നിലവാരത്തിലുള്ള ഫിസിയോതെറാപ്പി  നിങ്ങൾക്ക്ലഭ്യമാകുന്നു. തൃശ്ശൂരിലെത്തന്നെ വിദഗ്ധരായ ഡോക്ടർമാരും ഫിസിയോതെറാപിക്കുവേണ്ടി അവരുടെ രോഗികളെ ഞങ്ങൾക്ക് റെഫർ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8089009009 or visit http://escaso.in/physiotherapy


#physiotherapy #smartescasoclub #smartphysio #mobilephysiotherapy #physio@home #shoulder #shoulderpain #frozenshoulder #adhesivecapsulitis #escaso #diet #fatloss #diabetes #movement #taping #kinesion

 

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.