Blog

Jun 26-2017

Real Clients...Real Experience

ഭക്ഷണം കഴിക്കൂ, വണ്ണം കുറക്കാം, ആരോഗ്യത്തോടെ! 

വണ്ണം കുറക്കാനുള്ള മാർഗങ്ങളിൽ പ്രധാനപെട്ടതായി എല്ലാവരും പറയുന്നത് ഭക്ഷണം കുറക്കണം എന്നാണല്ലോ? അപ്പോൾ ഭക്ഷണം കഴിച്ചു വണ്ണം കുറക്കാം എന്ന് പറയുന്പോൾ പലരും വിശ്വസിക്കാറില്ല. പക്ഷെ ഞെട്ടലിനും സംശയങ്ങൾക്കും പരിഹാരമായാണ്,ഞാൻ എസ്കാസോ എന്ന സ്ഥാപനം ആരംഭിച്ചത്. എസ്കാസോയിലേക്കു നിങ്ങൾ വയ്ക്കുന്ന ഓരോ ചുവടും പുതിയ ഒരു ജീവിത രീതിയിലേക്കുള്ള ചുവടുവെപ്പാണ്.

വണ്ണം കുറക്കുന്ന രീതികളിലൂടെ ഇന്ന് ആരോഗ്യമേഖലയിലും സൗന്ദര്യ മേഖലയിലും പുതിയ ഒരു തരംഗമാണ് എസ്കാസോ.

 

ഭക്ഷണം ശത്രുവല്ല : ഇതിനർത്ഥം എന്ത് ഭക്ഷണവും തോണിയരീതിയിൽ കഴിക്കുകയെന്നല്ല. നല്ല ഭക്ഷണം ആസ്വദിക്കുക എന്നതാണ്. നമ്മിൽ എത്രപേർക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കുവാൻ സാധിക്കുന്നുണ്ട്? രോഗങ്ങളെയും അമിത് വണ്ണത്തെയും പേടിച്ചും അവയെ കീഴ്പ്പെടുത്തുവാനുള്ള ശ്രമങ്ങൾക്കിടയിലും പലരും വേണ്ടെന്നുവക്കുന്നത് ഭക്ഷണമാണ്. വയസാകുന്തോറും വണ്ണം വക്കും, അസുഖങ്ങൾ വരും എന്നത് സ്വാഭാവികമായ ഒരു കാര്യമാണ് എന്നതാണ് ചിലരുടെ വിചാരം. വയസ്സ് ഇത്രയുമൊക്കെയായില്ലേ , ഇനി അല്പം വണ്ണം വയ്ക്കും എന്നതാണ് പലരുടെയും ധാരണ

ഭക്ഷണം ശത്രുവല്ല. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും കഴികിക്കണ്ട രീതിയിൽ കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. കാരണം ശരീരത്തിന് എല്ലാ ഘടകങ്ങളും ആവശ്യമാണ്. വിറ്റാമിനുകൾ, മിനറൽസ് തുടങ്ങിയവ. ഇതു ഇല്ലാതെ വരുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. എന്നാൽ ഫാസ്റ്റ് ഫുഡുകളിലും, കൃത്രിമ ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഇത്തരം പോഷകങ്ങൾ ലഭ്യമല്ല. മാത്രമല്ല, അവ വീണ്ടും വീണ്ടും ഇത്തരം ഭക്ഷണങ്ങൾ തന്നെ കഴിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. നല്ല ഭക്ഷണമാണ് നല്ല ഔഷധം

 അമിതവണ്ണം കുറയ്ക്കുന്നതിനായി യാതൊരു വിധ മരുന്നുകളോ, കഠിനമായ വ്യായാമങ്ങളോ, ഫുഡ് സപ്പ്ളിമെന്റുകളോ എല്ലാ എന്ന് വിശ്വസിക്കുന്നവരാണ് എസ്കാസോ. ശരീരത്തെയോ മനസിനെയോ ദോഷകരമായി ബാധിക്കുന്ന ഒന്നുംതന്നെ വണ്ണം കുറക്കാൻ ആവശ്യമില്ല. എന്നിട്ടും എങ്ങിനെയാണ് അമിതവണ്ണമുള്ള, അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന, രോഗികൾ ആരോഗ്യത്തോടും കൂടുതൽ സൗന്ദര്യത്തോടും കൂടി എസ്കാസോയിൽ നിന്നും മടങ്ങുന്നത്? ശരീരവ്യവസ്ഥയെ ചിട്ടപ്പെടുത്തുകയും, ക്രമപ്പെടുത്തുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. നല്ല ഭക്ഷണം എന്താണെന്നും, അത് എങ്ങിനെ കഴിക്കണമെന്നും, ആളുകളെ ബോധവൽക്കരിക്കുക, ഭക്ഷണ രീതികളിൽ അനുയോജ്യമായ മാറ്റം കൊണ്ടുവരുക, ഫുഡ് എഡ്യൂക്കേഷൻ നൽകുക, ഫുഡ് കോംബിനേഷൻ നൽകുക എന്നിവയിലൂടെ കുടുംബമൊന്നിച് സംപൂർണ ആരോഗ്യത്തിലേക്കും സൗന്ദര്യത്തിലേക്കും കൈകോർത്തു നടന്നുപോകാനുള്ള സ്വാതന്ത്ര്യമാണ് എസ്കാസോ ഒരുക്കുന്നത്.കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ആഹാരശീലങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഗുണകരമായ ഭക്ഷണശീലങ്ങളിലൂടെ ആയിരക്കണക്കിനാളുകൾ ഞങ്ങളിലൂടെ ശരീരഭാരം ഇറക്കിവച്ചു ലാഘവത്തോടെ ജീവിതത്തിലേക്ക് മടങ്ങിപോയിട്ടുണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഞങ്ങളുടെ ഗുണഗണങ്ങൾ മനസിലാക്കി

 

ഒരു വ്യക്തി വണ്ണം കുറക്കുന്നതിന് മുൻപ് വിശദമായ ബോഡി കോംപോസിഷൻ വഴി വ്യക്തിയുടെ ശരീഅസ്ഥിതി മനസിലാക്കണം. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിക്കും ഞങ്ങൾ കൊടുക്കുന്ന ശ്രദ്ധയും പരിചരണവും അവരുടെ രോഗങ്ങൾ, ആക്ടിവിറ്റി, മാനസികാരോഗ്യം, ഉറക്കം, ഭക്ഷണശീലങ്ങൾ എന്നിങ്ങനെ പലവിധ ഘടകങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു

അമിത് രക്തസമ്മർദ്ദം , ഓസ്റ്റിയോ ആർത്രൈറ്റിസ്, സ്ട്രോക്ക്, കാൻസർ, ഹൃദ്രോഗങ്ങൾ, എന്നിവക്ക് അമിതവണ്ണവുമായി ബന്ധമുണ്ട്. ഭക്ഷണം  സമയത്തു കഴിക്കാതിരിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, എന്നിവയും പൊണ്ണത്തടിയുടെ കാരണങ്ങളാണ്.

ലോകം മുഴുവൻ അഭിമുഘീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിത വണ്ണം എന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നത് അമിതവണ്ണം പുകവലിയേക്കാൾ ഹാനികരം എന്നാണ്. കുട്ടികൾക്കിടയിൽ അമിതവണ്ണം പാരന്പര്യം എന്നത്തേക്കാളുപരി മാറുന്ന ജീവിതശൈലികളാണ് , അതുകൊണ്ടുതന്നെ അമിതവണ്ണം കുറക്കുക എന്നത് ഒരു കോസ്‌മെറ്റിക് ചികിത്സയല്ല.

ഞങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുത്തവർ പറയുന്നത്, അവരുടെ ഭാരത്തിൽ മാത്രമല്ല, മറിച്ച്, ദഹനം, എനർജി, പേശീവേദനകൾ, ഡിപ്രെഷൻ, ചർമ്മം, മാനസികാരോഗ്യം, പ്രമേഹം, ഉറക്കം, എന്നിവയിൽ പോസിറ്റിവായ മാറ്റങ്ങൾ കണ്ടു എന്നതാണ്

 

എസ്കാസോയുടെ പ്രോഗ്രാം ശരീരഭാരം എങ്ങിനെയെങ്കിലും കുറക്കുന്ന പ്രോഗ്രാമല്ല . ആരോഗ്യത്തിനാവശ്യമായ ശരിയായ വിവരങ്ങൾ, അത് ഭക്ഷണത്തെക്കുറിച്ചും നിങ്ങള്ക്ക് ലഭിക്കുന്നു. മോശം ഭക്ഷണങ്ങൾ ഒഴിവാക്കി നല്ല ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ വരുന്പോൾ ശരീരം സ്വയം സുഖപ്പെടും, സ്വയം കേടുപാടുകൾ തീർക്കുകയും ചെയ്യുന്നു. ഇതിന്റെ കൂടെ നടക്കുന്ന സന്തോഷകരമായ ഒരു കാര്യമാണ് ഭാരം കുറയുക എന്നത്

 

 

ഗ്രിന്റോ ഡേവി ചിറകെക്കാരെൻ 

ഫിസിയോതെറാപിസ്റ് & ക്ലിനിക്കൽ നുട്രീഷനിസ്റ് 

സ്മാർട്ട് വെൽനെസ്സ് പ്രൈവറ്റ് ലിമിറ്റഡ് 

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.