കഴിഞ്ഞ ദിവസം 48 വയസ്സുള്ള ഒരു ചേട്ടൻ കൺസൾട്ടേഷന് വന്നത് ഞാൻ ഓർക്കുകയാണ്. അദ്ദേഹം വന്നു പറഞ്ഞത് “എനിക്ക് വേറെ കുഴപ്പമൊന്നുമില്ല, എന്റെ വയറ് ഒന്ന് കുറയ്ക്കണം. വണ്ണമൊക്കെ ഞാൻ വിചാരിച്ചാൽ കുറയ്ക്കാൻ സാധിക്കും.” ഞാൻ ചേട്ടനോട് പറഞ്ഞു, “ചേട്ടാ, അങ്ങിനെ എങ്ങനെയെങ്കിലും വയറ് കുറയ്ക്കുന്ന പ്രോഗ്രാമൊന്നും ഞങ്ങൾക്കില്ല. ചേട്ടൻ ആദ്യം ഒരു ബോഡി കോമ്പോസിഷൻ എടുക്കുക. അപ്പോൾ ശരീരത്തിന്റെ അവസ്ഥയെകുറിച്ച് വ്യക്തമായി അറിവ് കിട്ടും. അതിനനുസരിച്ച് ചേട്ടന് ആവശ്യമായ കാര്യങ്ങൾ പറഞ്ഞ് തരാം. ചേട്ടന്റെ വയറ് കണ്ടിട്ട് ചേട്ടന്റെ വിസറൽ ഫാറ്റ് വളരെ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്. “ ചേട്ടൻ BCA എടുത്തു. വിസറൽ ഫാറ്റ് ലെവൽ 22 ആണ്. പക്ഷേ ശരീരഭാരം അത്ര കൂടുതൽ എന്ന് പറയാൻ പറ്റില്ല. ആകെ 76 കിലോയെ ഉള്ളൂ. പക്ഷേ സെല്ലുലാർ ഹെൽത്ത് - ഫേസ് ആംഗിൾ- മോശമാണ്. 5.5 ലെവൽ. അത് 6.5 നും 7.5 നും ഇടയിൽ ഉണ്ടാകണം. പേശികളുടെ ഭാരവും കുറവാണ്. ഇതിൽ ആദ്യം പറഞ്ഞ വിസറൽ ഫാറ്റ് കൂടുതലും, ഫേസ് ആംഗിൾ കുറവുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഞാൻ ചേട്ടനോട് ചോദിച്ചു, ചേട്ടന് ഫാറ്റി ലിവറോ പ്രമേഹമോ ഉണ്ടാകുമല്ലോ. ചേട്ടൻ വളരെ കൂളായിട്ട് പറഞ്ഞു, അത് രണ്ടുമുണ്ട്. ഏകദേശം 13 കൊല്ലമായി. പക്ഷേ ഭയങ്കര കൺട്രോളിലാ.. മരുന്ന് കഴിക്കുന്നുണ്ട്. ഇൻസുലിനുമുണ്ട്.. നിസ്സാരം… വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ? ഞാൻ ചോദിച്ചു? ഷുഗർ കൂടിയ കാരണം പല്ലുകൾക്ക് പ്രശ്നമുണ്ട്... കുറെ എണ്ണം മാറ്റണം എന്ന് പറഞ്ഞിട്ടുണ്ട്... പിന്നെ പ്രോസ്റ്റേറ്റ് പ്രശ്നമുണ്ട്...അതിന് ചികിത്സയിലാണ്...ഏകദേശം മൂന്ന് ലക്ഷത്തോളമാകും... നിസ്സാരം... ഞാൻ ചോദിച്ചു, ചേട്ടാ ഇതൊക്കെയല്ലേ പ്രധാന പ്രശ്നങ്ങൾ, ഈ വിസറൽ ഫാറ്റ് കൂടിയ കാരണങ്ങൾ അല്ലേ ആദ്യം ശരിയാക്കേണ്ടത്? എന്നാലല്ലേ ഈ പ്രമേഹമൊക്കെ കുറയൂ ... അത് കുറഞ്ഞാൽ ബാക്കിയുള്ള അസുഖമൊക്കെ കുറയല്ലേ?... ഒപ്പം വയറും കുറയും... അല്ലാതെ വയർ കുറയ്ക്കാൻ മാത്രം നടന്നിട്ട് കാര്യമുണ്ടോ? ആലോചിച്ചിട്ട് വരാമെന്ന് പറഞ്ഞു ചേട്ടൻ പോയി...
കണക്കുകളിലെ കാര്യം Expert Diabetes Care
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ, പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം പ്രതിവർഷം ഏകദേശം 100,000 കാലുകൾ മുറിച്ച് മാറ്റപ്പെടുന്നു*. രാജ്യത്തെ ഏകദേശം 25% പ്രമേഹരോഗികൾക്കും കാലിൽ വ്രണങ്ങൾ ഉണ്ടാകുന്നു, ഇത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ കാൽ മുറിച്ച് മാറ്റുന്നതിന് ഇടയാക്കും. സമീപകാല പഠനമനുസരിച്ച്, 101 ദശലക്ഷം പ്രമഹേരോഗികളുള്ള ഇന്ത്യയിൽ ഏകദേശം 2.4 ദശലക്ഷം ആളുകൾ പ്രമേഹം മൂലം അന്ധരാകുന്നു. ഏകദേശം 21 ദശലക്ഷം പ്രമേഹരോഗികൾക്ക് കാഴ്ച വൈകല്യം അനുഭവിക്കുന്നു. 40 മുതൽ 50% പ്രമേഹരോഗികൾ കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സിക്കുന്നു. കിഡ്നി മാറ്റിവയ്ക്കേണ്ട അവസ്ഥകളിലേയ്ക്കെത്തുന്നു. പല്ലുകളുടെ ആരോഗ്യം മോശമാകുന്നു. ഹൃദ്രോഗങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നും പ്രമേഹവും ഇൻസുലിൻ റെസിസ്റ്റൻസുമാണ്.
കുഴപ്പമില്ലാ...ബോർഡറിലാ...
ഞങ്ങളുടെയടുത്ത് അമിതവണ്ണവുമായെത്തുന്ന അല്ലെങ്കിൽ “വയറ് മാത്രമൊന്ന് കുറച്ചാൽ മതി” എന്ന് പറഞ്ഞ് വരുന്ന ഭൂരിഭാഗം ആളുകളോടും ഞാൻ ചോദിക്കും, പ്രമേഹമുണ്ടോ ? അതിൽ മഹാഭൂരിപക്ഷവും പറയും “കുഴപ്പമില്ല… ബോർഡറിലാ… അല്ലെങ്കിൽ “പ്രമേഹം കൊല്ലങ്ങളായി. പക്ഷേ കൺട്രോളിലാ…. മരുന്ന് കഴിക്കുന്നുണ്ട്…. ഇപ്പോൾ ബോർഡറിലാ…. ഇൻസുലിൻ എടുക്കുന്നുണ്ട്….” ഞങ്ങളുടെയടുത്ത് അമിതവണ്ണവുമായെത്തുന്ന അല്ലെങ്കിൽ “വയറ് മാത്രമൊന്ന് കുറച്ചാൽ മതി” എന്ന് പറഞ്ഞ് വരുന്ന ഭൂരിഭാഗം ആളുകളോടും ഞാൻ ചോദിക്കും, പ്രമേഹമുണ്ടോ ? അതിൽ മഹാഭൂരിപക്ഷവും പറയും “കുഴപ്പമില്ല… ബോർഡറിലാ… അല്ലെങ്കിൽ “പ്രമേഹം കൊല്ലങ്ങളായി. പക്ഷേ കൺട്രോളിലാ…. മരുന്ന് കഴിക്കുന്നുണ്ട്…. ഇപ്പോൾ ബോർഡറിലാ…. ഇൻസുലിൻ എടുക്കുന്നുണ്ട്….” അങ്ങനെ ബോർഡറിലാണെന്നു പറഞ്ഞു പറഞ്ഞു ഇന്ന് കേരളമാണ് ഇന്ത്യയിൽ പ്രമേഹത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം. അമിതവണ്ണത്തിലും കേരളം ദേശീയ ശരാശരി മറികടന്നു.
മരുന്നും ഇൻസുലിനുമൊക്കെ എടുത്ത് പ്രമേഹം നോർമലിലാണെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? നോർമൽ എന്ന് പറയുന്നത് മരുന്നുകൾ കഴിക്കാതെ, ഇൻസുലിൻ കുത്തിവയ്ക്കാതെ, നമ്മുടെ രക്തത്തിലെ പഞ്ചസാര (ഗ്ളൂക്കോസ്) അളവുകൾ കൃത്യമായി പോകുമ്പോഴല്ലേ?
മരുന്നുകൾ കഴിച്ചു മാത്രം പ്രമേഹം ചികിത്സിച്ചാൽ, പ്രമേഹം മാറുമോ? മാത്രമല്ല, പ്രമേഹം കൂടുന്നതിനനുസരിച്ച് ബാക്കിയുള്ള നമ്മുടെ അവയവങ്ങളെ കൂടി ബാധിക്കുന്നത് അറിയുന്നില്ലേ? കണ്ണുകൾ, കിഡ്നി, ഞെരമ്പുകൾ, പേശികൾ, പല്ലുകൾ, നാഡി സംബന്ധമായ പ്രശ്നങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് അസുഖങ്ങൾ, കൈകാലുകളിൽ തരിപ്പ്, വേദന, തോൾസന്ധി ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുകൾ, മുറിവുകൾ ഉണങ്ങാനുള്ള കാലതാമസം, കാലിലെ വ്രണങ്ങൾ, അത് മൂർച്ഛിക്കുമ്പോൾ കാല് മുറിച്ച് മാറ്റുന്ന അവസ്ഥകൾ, കണ്ണുകൾക്കുള്ള ശസ്ത്രക്രിയകൾ, കിഡ്നി തകരാറുകൾ അതിന്റെ ശസ്ത്രക്രിയകൾ എന്നിങ്ങനെ പോകുന്നു ഒരു പ്രമേഹരോഗി അനുഭവിക്കേണ്ടി വരുന്ന യാതനകൾ. ഇതിനെല്ലാം മരുന്നുകൾ, ചികിത്സകൾ, ശസ്ത്രക്രിയകൾ. ഇന്ത്യയിൽ ഒരു പ്രമേഹ രോഗി അയാളുടെ ജീവിതകാലം മുഴുവനുമായി ചിലവാക്കുന്നത് ഏകദേശം 1945135*രൂപയാണ്.വായിച്ചത് തെറ്റല്ല.പത്തൊൻപത് ലക്ഷം നാല്പത്തി അയ്യായിരത്തി നൂറ്റി മുത്തഞ്ചു രൂപ. (* Cost of Management of Diabetes Mellitus: A Pan India Study. PMCID: PMC8455003 PMID: 34556959 ) എന്നിട്ട് അസുഖം മാറുന്നില്ല. അതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തുടക്കത്തിൽ ശ്രദ്ധിക്കുക. ശരിയായ ചികിത്സകൾ നടത്തുക. ഇത്രയും രൂപ ചിലവാക്കാനുള്ള കഴിവ് ചിലപ്പോൾ നിങ്ങൾക്കുണ്ടാകാം, പക്ഷെ അസുഖങ്ങളുടെ ദുരിതഫലങ്ങൾ അനുഭവിക്കുന്നത് നിങ്ങളും നിങ്ങളുടെ കുടുബാംഗങ്ങളും മാത്രമാണ് എന്ന് ഓർക്കുന്നത് നല്ലതാണ്.
എന്താണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്? എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മുടെ രക്തത്തിലെ ഗ്ളൂക്കോസ് ലെവലുകൾ തെറ്റി തുടങ്ങമ്പോഴേ ശ്രദ്ധിച്ചാൽ, നമ്മുടെ ഭാഷയിൽ “കുഴപ്പമില്ല ബോർഡറിലാണ്…” എന്ന് പറഞ്ഞ് തുടങ്ങുന്ന സമയത്ത് ശ്രദ്ധിച്ചാൽ പ്രമേഹം വരാതെ നോക്കാം. വയറ് ചാടി തുടങ്ങിയെന്ന് കണ്ടാൽ ഉടനെ ശ്രദ്ധിച്ചു തുടങ്ങണം. ആവശ്യമായ പരിശോധനകൾ നടത്തണം. അല്ലാതെ വയറ് കുറയ്ക്കാനുള്ള സൂത്രപ്പണികളോ, മാജിക് പ്രൊഡക്റ്റുകളോ അംശ്വേഷിക്കുകയല്ല വേണ്ടത്. വയറിന്മേൽ ബെൽറ്റ് കെട്ടി വയറ് കാണാതെയാക്കിയിട്ട് കാര്യമില്ല. നിങ്ങളുടെ വയറ് കൂടുന്നത് വിസറൽ ഫാറ്റ് കൂടുന്നത് കൊണ്ടാണെങ്കിൽ വെറുതെ വയറ് കുറയ്ക്കാനുള്ള ലിപോസക്ഷൻ ചെയ്തിട്ടും കാര്യമില്ല. യഥാർത്ഥ കാരങ്ങൾ മനസിലാക്കിത്തരുന്ന പ്രൊഫഷണൽസിനെ കാണുക. ഇനി പ്രമേഹം ആരംഭിച്ച് , നിങ്ങൾ മരുന്നുകൾ കഴിച്ച് തുടങ്ങുന്ന സമയത്തുതന്നെ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, ഉറക്കം എന്നിവയിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പൂർണമായും പ്രമേഹത്തെ മാറ്റാം. ഒരു ലഡു കണ്ടാൽ കഴിക്കാതിരിക്കുന്നതല്ല ഡയറ്റ് എന്ന് പറയുന്നത്.
നമ്മുടെ നാട്ടിലെ പ്രധാനപ്രശ്നം “ബോർഡറിൽ” നിൽക്കുമ്പോൾ ആരും ശ്രദ്ധിക്കാറില്ല… ബോർഡർ കടക്കുന്നത് ഭൂരിഭാഗം പേരും അറിയാറുമില്ല. ഇനി പ്രമേഹമാണെന്ന് അറിഞ്ഞാൽ കൃത്യമായ ചികിത്സയും ശരിയായ ജീവിതശൈലി മാറ്റവും ശ്രദ്ധിക്കാറില്ല. മരുന്നുകൾ ചിലപ്പോൾ കൃത്യമായി കഴിക്കും. എന്നാൽ ഭക്ഷണം, ഉറക്കം എന്നിവയിലൊന്നും കാര്യമായ മാറ്റങ്ങൾ വരുത്തുകയില്ല. കാരണം പറയുന്നത് “അതിനൊന്നും നേരം കിട്ടാറില്ല… തിരക്കാണ്…” ജീവിതശൈലിയിൽ ശരിയായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. അസുഖം കൂടും. അതോടെ വേറെ ചികിത്സകളും ഒറ്റമൂലികളും പൊടികളും ജ്യൂസുകളുമൊക്കെ പരീക്ഷിക്കാൻ നടക്കും. പിന്നെ ഒരു ഗുണമുള്ളത് പ്രമേഹത്തിന് എത്ര മരുന്ന് കഴിച്ചിട്ടും മാറിയില്ലെങ്കിൽ ആർക്കും ഒരു പരാതിയുമില്ല എന്നതാണ്. എന്നാൽ ഇതുമൂലം കൂടിയ വയറ് കുറഞ്ഞില്ലെങ്കിൽ പരാതിയായി.
ചോറ് മാറ്റിയാൽ ഡയറ്റായി.... Expert Diabetes Care
ഇനി ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞാലോ, ആദ്യം ചോറ് മാറ്റും, പിന്നെ മാർക്കറ്റിൽ കിട്ടുന്ന ഫാൻസി മാജിക്കൽ പ്രൊഡക്ടുകൾ വാങ്ങി കഴിക്കും. ഡയബറ്റീസ് ആട്ട, ഡയബറ്റീസ് ഷുഗർ, ഡയബറ്റീസ് റൈസ്, ഡയബറ്റീസ് ബിസ്ക്കറ്റ്. അതാണ് ഹെൽത്തി ഫുഡ് എന്നാണ് ധാരണ. അല്ലെങ്കിൽ ഏതെങ്കിലും ഒരു റെഡിമേഡ് ഡയറ്റ്, ഒരു ഡയറ്റ് ചാർട്ട്. അല്ലെങ്കിൽ ചോറ് മാറ്റി ചപ്പാത്തി, ഓട്സ് ഇപ്പോൾ മില്ലറ്റാണ് താരം. അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ആരോ ഒരാൾ എന്തിനോ ചെയ്ത ഡയറ്റ് എടുത്ത് പരീക്ഷിക്കൽ. സോഷ്യൽ മീഡിയയിൽ എല്ലാവരും ന്യൂട്രീഷനിസ്റ്റുകളും വെൽനസ് കോച്ചുകളുമാണ്. എങ്ങിനെയെങ്കിലും അഞ്ച് കിലോ കുറച്ചവരെല്ലാവരും ഇന്ന് വെയ്റ്റ്ലോസ് കോച്ചാണ്. അവർക്ക് ലൈക്ക് മതി, പക്ഷേ നിങ്ങൾക്ക് ആരോഗ്യം കിട്ടണമെന്നില്ല. നമ്മുടെ സ്ഥിരം കഴിക്കുന്ന ദോശയും ഇഡ്ലിയും കഞ്ഞിയും മീനും ചോറും ഇറച്ചിയുമെല്ലാം കഴിച്ച് കൊണ്ടുതന്നെ ഇതെല്ലാം മാറ്റിയെടുക്കാം എന്ന് പറഞ്ഞാലും ആർക്കും വിശ്വാസമില്ല. അത് മാർക്കറ്റിങ്ങുകളുടെ ഗുണമാണ്. Expert Diabetes CAre
ഒരു ദിവസം വേറൊരു ചേട്ടനെ കണ്ടപ്പോൾ പറഞ്ഞു, ഡയബറ്റിസ് ആണ്, ഇപ്പോൾ നോർമൽ ആണ്. ഇൻസുലിൻ എടുക്കുന്നുണ്ട്! പിന്നെ കിഡ്നി ചെറിയ പ്രശ്നം ഉണ്ട്., അതിന് ഇപ്പോ ഡോക്ടറെ കാണിക്കുന്നുണ്ട്. കുറെ മരുന്നുകളുണ്ട്. ഞാൻ പറഞ്ഞു, ചേട്ടാ, ഈ മരുന്നുകളൊക്കെ കഴിക്കുമ്പോൾ അതിന്റെ കൂടെ ഭക്ഷണവും ഉറക്കവും ഒക്കെ ശരിയാക്കണം, എന്നാലെ ഈ ചെയ്യുന്ന ചികിത്സകൾക്ക് ഗുണമുണ്ടാകുകയുള്ളൂ. ഉവ്വ് ഞാൻ ഡയറ്റൊക്കെ നോക്കുന്നുണ്ട്. ഇപ്പോ ഓട്സ് മാത്രമേ കഴിക്കുന്നുള്ളൂ. ചേട്ടാ, അങ്ങനെയല്ല, എല്ലാം കഴിക്കണം, നമ്മുടെ വീട്ടിൽ സാധാരണ വയ്ക്കുന്ന ഭക്ഷണങ്ങൾ എല്ലാം കഴിക്കാം. അതിന്റെ കോമ്പിനേഷൻസ് ഒന്ന് ശരിയാക്കിയത് മതി. മാത്രമല്ല, ഉറക്കം, സ്ട്രെസ്സ് ഇതൊക്കെ ശ്രദ്ധിക്കണം. ഇത് കേട്ടപ്പോൾ ചേട്ടൻ പറയുകയാണ്... ഞാൻ എന്തായാലും വരാം എന്തായാലും ഈ ചികിത്സകളൊക്കെ കഴിയട്ടെ. ഞാൻ പറഞ്ഞു... ചേട്ടാ ഇത് മരുന്നുകൾ കഴിക്കുമ്പോൾ ഒപ്പം ചെയ്യേണ്ട കാര്യങ്ങളാണ്. ചേട്ടൻ പ്രമേഹം എത്ര നാളായി ചികിത്സിക്കുന്നു? ചേട്ടൻ പറഞ്ഞു, അതിപ്പോ ഒരു 17 കൊല്ലമായി. എന്നിട്ട് എത്ര മരുന്നു കുറച്ചു എന്ന് ഞാൻ.... എല്ലാ അത് കുറയ്ക്കാൻ പറ്റില്ലല്ലോ എന്ന് ചേട്ടൻ... പ്രമേഹം മാറില്ല എന്നൊരു തെറ്റിദ്ധാരണ പൊതുവേയുണ്ട്. അത് ശരിയല്ല. തുടക്കത്തിലാണെങ്കിൽ, നമ്മുടെ സാധാരണ ഭക്ഷണങ്ങൾ കഴിച്ച്കൊണ്ട് നല്ല ജീവിതശൈലി മാറ്റങ്ങളിലൂടെ ഇതെല്ലാം മാറ്റിയെടുക്കാം.
വ്യായാമങ്ങൾ ആവശ്യമാണ്. എന്നാൽ വ്യായാമങ്ങൾ എല്ലാവർക്കും ചിലപ്പോൾ ചെയ്യുക സാധ്യമല്ല. അമിതവണ്ണമുള്ളവർ, പ്രായം കൂടിയവർ, ഭിന്നശേഷിക്കാർ, സ്ട്രോക്ക് വന്ന രോഗികൾ, പോളിയോ ബാധിച്ചവർ, ഇവർക്കെല്ലാം വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുകളുണ്ടാകും.
മെറ്റബോളിക് ഫിറ്റ്നസ് വേണം. Expert Diabetes Care
എല്ലാവരോടും ഡോക്ടർമാർ വ്യായാമങ്ങൾ ചെയ്യാൻ പറയും. വ്യായാമങ്ങൾ നല്ലതാണ്. എന്നാൽ എത്രപേർക്ക് ചെയ്യാൻ സാധിക്കുമെന്ന് ആരും ചിന്തിക്കാറില്ല. അമിതവണ്ണമുള്ളവർക്ക്, വേദനകൾ ഉള്ളവർക്കൊന്നും അത് അത്ര എളുപ്പമുള്ള കാര്യവുമില്ല. എസ്കാസോ അവർക്കായി, വ്യായാമങ്ങൾക്ക് പകരമായി അതിനൂതനമായ ഫിസിയോതെറാപ്പി പ്രോഗാമുകൾ ചെയ്യുന്നു. ഒരു എയ്റോബിക് വ്യായാമത്തിൽ ലഭിക്കുന്ന എല്ലാ ഗുണങ്ങളും ഇതിലൂടെ രോഗിയ്ക്ക് ലഭിക്കും. മാത്രമല്ല, HbA1C കുറയ്ക്കാനും, ഗ്ളൂക്കോസ് ടോളറൻസ് വർദ്ധിപ്പിക്കാനും, രക്തോട്ടം വർദ്ധിപ്പിക്കാനും,ഓക്സിജൻ ഉപയോഗം വർധിപ്പിക്കുവാനുമെല്ലാം ഈ ഫിസിയോതെറാപ്പി പ്രോഗ്രാമിലൂടെ സഹായിക്കും.മറ്റൊരു കാര്യം ഓർക്കേണ്ടത് പ്രമേഹം ഒരു മെറ്റബോളിക് അസുഖമാണ്. അതിന് ഫിസിക്കൽ ഫിറ്റ്നസ് കൊണ്ട് മാത്രം ശരിയാക്കാൻ സാധിക്കുകയില്ല. അതിന് വ്യക്തിയുടെ മെറ്റബോളിക് ഫിറ്റ്നസ് വർദ്ധിപ്പിക്കണം. എസ്കാസോ അതിന് വ്യക്തികളെ സഹായിക്കുന്നു. Expert Diabetes Care
ഈ ഫിസിയോതെറാപ്പി പ്രോഗ്രാമിന്റെ കൂടെ real-time പേഴ്സണൽ മോണിറ്ററിങ്ങും വ്യക്തിഗത ഡയറ്റ് പ്ലാനുകളും ദിവസവുമുള്ള വിദഗ്ദ്ധ സഹായവും കൂടി ചേരുമ്പോൾ ജീവിതശൈലി രോഗങ്ങളിലും അമിതവണ്ണത്തിലും വളരെ പോസിറ്റീവ് ആയ മാറ്റങ്ങൾ സംഭവിക്കും.
യാതൊരുവിധ മരുന്നുകളോ കുത്തിവയ്പ്പുകളോ, ഫുഡ് സപ്ലിമെന്റുകളോ ശസ്ത്രക്രിയകളോ എസ്കാസോയിൽ, ഞങ്ങളുടെ പ്രോഗ്രാമിൽ ഉപയോഗിക്കുന്നില്ല. അത്തരം രീതികളെ എസ്കാസോ പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ ഡോക്ടർ തന്ന മരുന്നുകൾ കഴിക്കുക, കൂടെ എസ്കാസോയുടെ വ്യക്തിഗതമായ പ്രോഗ്രാം ചെയ്യുക, നിങ്ങളുടെ പ്രമേഹവും അമിതവണ്ണവും അമിതരക്തസമ്മർദവുമൊക്കെ കുറഞ്ഞു വരും. നിങ്ങളുടെ ശരീരത്തിനനുസരിച്ച് ചികിത്സകൾ ചെയ്യുക. ഓരോ വ്യക്തിയും വ്യസ്ത്യസ്തരാണ്. എല്ലാവരും ഒരേ ജീവിതശൈലിയല്ല. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും നല്ല മാറ്റങ്ങൾ വരുത്തുന്നതിനനുസരിച്ച് രക്തപരിശോധനകൾ നടത്തുക. ഗ്ളൂക്കോസ് ലെവലുകൾ കുറയുന്നതിനനുസരിച്ച് നിങ്ങളുടെ മരുന്നുകളുടെ ഡോസും ഇൻസുലിന്റെ അളവുകളും നിങ്ങളുടെ ഡോക്ടർ കുറച്ച് തരും. ആവശ്യമെങ്കിൽ ഇൻസുലിൻ നിർത്താനും പറയും.
തൽക്കാലം എന്തെങ്കിലും ചെയ്യുക എന്നതല്ല കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ജീവിതകാലം മുഴുവൻ നല്ലൊരു ആരോഗ്യത്തിലേയ്ക്ക് ഓരോ വ്യക്തിയെയും മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേയ്ക്ക് ഓരോ വ്യക്തിയെയും ഞങ്ങൾ എത്തിക്കും. അതിനാവശ്യമായ മാസ്റ്റർക്ലാസുകളും സംശയനിവാരണ ക്ലാസുകളുമെല്ലാം എസ്കാസോ വ്യക്തികൾക്കായി നൽകുന്നു. നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കുക എന്നതാണ് പ്രധാനം.
നിങ്ങൾ ഒരു പ്രമേഹരോഗിയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന വ്യക്തിയാണെങ്കിൽ, നിങ്ങൾ സ്വയം ആലോചിക്കുക, എന്തുമാത്രം മരുന്നുകളും ചികിത്സകളും നിങ്ങൾ നടത്തുന്നുണ്ട്? എന്ത് മാത്രം മാറ്റം ഈ ചികിത്സകളിലൂടെ മാത്രം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്? ഓരോ അസുഖങ്ങൾക്കും പുറമെ മറ്റെന്തെല്ലാം അസുഖങ്ങൾക്ക് ഇതിനോടനുബന്ധിച്ച് നിങ്ങൾ
ചികിത്സിക്കുന്നുണ്ട്? എത്ര നാളായി ഇതിനെല്ലാം നിങ്ങൾ ചികിത്സിക്കുന്നു? എന്തുമാത്രം നിങ്ങൾ ചിലവാക്കുന്നുണ്ട്?
ചികിത്സകളും മരുന്നുകളുമെല്ലാം നമുക്ക് ആവശ്യമാണ്.എന്നാൽ ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സിക്കുമ്പോൾ,നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും ഉറക്കത്തിലും നല്ല മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, ഈ ചികിത്സകൾകൊണ്ട് യാതൊരു ഫലം ലഭിക്കുകയില്ല.
എസ്കാസോയിലും നിങ്ങൾക്കവശ്യമായ വ്യക്തവും കൃത്യവുമായ ജീവിതശൈലി മാറ്റങ്ങളും ഭക്ഷണശീലവും വ്യായാമം രീതികളും പ്ലാൻ ചെയ്ത് തരുവാനും നിങ്ങളെ ദിവസവും നിരീക്ഷിച്ച് ഇതെല്ലാം ചെയ്യുവാനും പ്രാപ്തരാക്കുവാനും ഞങ്ങൾക്ക് സാധിക്കും. പക്ഷേ ഈ മാറ്റങ്ങൾ വരുത്തേണ്ടതും ചെയ്യേണ്ടതും നിങ്ങൾ മാത്രമാണ്.
മരുന്നുകളിലും ചികിത്സകളും നടത്തി കുറെ കാലം എങ്ങനെയെങ്കിലും ജീവിക്കുക എന്നതല്ല, മറിച്ച് ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നതായിരിക്കണം. അത് നിങ്ങൾ വിചാരിക്കുന്നതുപോലെ,നിങ്ങൾ കേട്ടിരിക്കുന്നത് പോലെ ഇഷ്ടമുള്ള ഭക്ഷണങ്ങളും നമ്മുടെ സന്തോഷങ്ങളും മാറ്റിവച്ചിട്ടല്ല.എല്ലാ നല്ല ഭക്ഷണങ്ങളും കുടുംബത്തോടൊപ്പം കഴിച്ചും സന്തോഷിച്ചും തന്നെയാണ് ചെയ്യേണ്ടത്. ഡയറ്റ് എന്നത് ഒരു ജീവിതശൈലിയാണ്. എസ്കാസോയുടെ ജിഡി ഡയറ്റ് വളരെ എളുപ്പമുള്ളതും വളരെ ഈസിയായി പിന്തുടരാൻ സാധിക്കുന്നതുമാണ്.
കൂടുതൽ അറിയാൻ 8089009009 എന്ന നമ്പറിലേയ്ക്ക് വിളിക്കുക.
നല്ല ആരോഗ്യം നേരുന്നു.
ഗ്രിന്റോ ഡേവി ചിറക്കെകാരൻ
ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റ്
ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
ഹെൽത്ത് & വെൽനസ് കോച്ച്
ഫൗണ്ടർ: എസ്കാസോ ജിഡി ഡയറ്റ്
References:
Cost of Management of Diabetes Mellitus: A Pan India Study. PMCID: PMC8455003 PMID: 34556959
Alarming prevalence of NCDs in Kerala, indicates ICMR-INDIAB study
Kerala's obesity rate surpasses national average...
Burden of Diabetic Foot Ulcers in India: Evidence Landscape from Published Literature
https://www.valueinhealthjournal.com/article/S1098-3015(17)30823-9/fulltext
Burden of Diabetic Foot Ulcers in India: Evidence Landscape from Published Literature
https://www.valueinhealthjournal.com/article/S1098-3015(17)30823-9/fulltext
Prevalence of diabetic retinopathy in India stratified by known and undiagnosed diabetes, urban–rural locations, and socioeconomic indices: results from the SMART India population-based cross-sectional screening study
https://www.thelancet.com/journals/langlo/article/PIIS2214-109X(22)00411-9/fulltext
A clinical study of the relationship between diabetes mellitus and periodontal disease. PMCID: PMC3283938 PMID: 22368365
Prevalence of chronic kidney disease in India - Where are we heading? PMCID: PMC4446915 PMID: 26060360
എസ്കാസോ 2006 മുതൽ തൃശ്ശൂരും പാലക്കാടും കൊച്ചിയിലും പ്രവർത്തിക്കുന്ന,
പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ, അമിതരക്തസമ്മർദ്ദം, സ്ത്രീകളിലെ പി.സി.ഒ.ഡി, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവ ചികിത്സിക്കുന്ന മെറ്റബോളിക് ഹെൽത്ത് ക്ലിനിക് ആണ് . ഓൺലൈൻ പ്രോഗ്രാമുകൾ വഴി ലോകത്തിന്റെ എവിടെയാണെങ്കിലും എസ്കാസോ പ്രോഗ്രാം ചെയ്യാം.
ഈ രോഗങ്ങളുടെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി അതിനാവശ്യമായ മാറ്റങ്ങൾ ശരീരത്തിലും ജീവിതത്തിലും വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരം ജീവിതശൈലി രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുക മാത്രം പോര.
ഏത് ചികിത്സാരീതിയാണെങ്കിലും അതിന്റെ കൂടെ കൃത്യമായ ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്. എന്നാലെ ചെയ്യുന്ന ചികിത്സകൾക്കും കഴിക്കുന്ന മരുന്നുകൾക്കും ഫലമുണ്ടാവുകയുള്ളൂ. അതല്ലെങ്കിൽ ജീവിതകാലം മുഴുവൻ മരുന്നുകളും ചികിത്സകളും കൂടിക്കൊണ്ടിരിക്കും. മറ്റുള്ള അവയവങ്ങളെ അസുഖം ബാധിക്കുകയും ചെയ്യും.
എസ്കാസോ ഇത്തരം അസുഖങ്ങൾക്ക് വ്യക്തികളെ അറിഞ്ഞ് വ്യക്തിഗതമായ കൃത്യമായ ജീവിതശൈലി പ്ലാനുകൾ നൽകുന്നു, മാത്രമല്ല അത് കൃത്യമായി ചെയ്യുവാൻ അവരെ പ്രാപ്തരാക്കുന്നു. സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും വ്യക്തികൾക്ക് കഴിക്കാം. വ്യായാമങ്ങൾ ചെയ്യാൻ സാധിക്കാത്തവർക്ക് ഫിസിയോതെറാപ്പിയിലെ അതിനൂതനമായ രീതികളിലൂടെ വ്യായാമത്തിന്റെ എല്ലാ ഫലങ്ങളും ലഭ്യമാക്കും. അതുകൊണ്ടുതന്നെ ഏത് പ്രായക്കാർക്കും എന്ത് അസുഖങ്ങൾ ഉള്ളവർക്കും, ചലനശേഷി നഷ്ടപ്പെട്ടവർക്കും ഈ പ്രോഗ്രാം ചെയ്യാവുന്നതാണ്. ഈ ഫിസിയോതെറാപ്പി പ്രോഗ്രാം രക്തത്തിലെ പഞ്ചസാരയുടെ അളവുകളെ നിയന്ത്രിക്കാനും
HbA1C കുറയ്ക്കാനും സഹായിക്കും.
മെഡിക്കൽ ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും, ന്യൂട്രീഷനിസ്റ്റുകളും, ഹെൽത്ത് കോച്ചുകളും ഒരുമിച്ച് വ്യക്തികളെ ഇതിനായി സഹായിക്കുന്നു. ഇവിടെ യാതൊരുവിധ മരുന്നുകളോ പൊടികളോ ജ്യൂസുകളോ ഫുഡ് സപ്ലിമെന്റുകളോ നൽകുന്നില്ല. മാത്രമല്ല അത്തരം രീതികളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. മരുന്നുകൾ കുറച്ച് കൊണ്ടുവരുക, അസുഖങ്ങളുടെ മറ്റ് പാർശ്വഫലങ്ങൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. അതാണ് ആരോഗ്യം.
എസ്കാസോയുടെ പ്രത്യേകതകൾ:
മരുന്നുകളോ കുത്തിവയ്പ്പുകളോ ശസ്ത്രക്രിയകളോ ഫുഡ് സപ്ലിമെന്റുകളോ കഠിനമായ വ്യായാമങ്ങളോ ഇല്ല
ഭക്ഷണം ഒഴിവാക്കാൻ പാടില്ല. സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കഴിക്കാം. ചോറുൾപ്പടെ. നോൺ-വെജിറ്ററിയാനോ, വെജിറ്ററിയാനോ എന്നൊന്നും പ്രശ്നമല്ല.
ഏത് പ്രായക്കാർക്കും ചെയ്യാം. കുട്ടികൾ മുതൽ 80+ വരെയുള്ള ആളുകൾ എസ്കാസോയിൽ പ്രോഗ്രാം ചെയ്യുന്നുണ്ട്.
വ്യായാമങ്ങൾ ചെയ്യാൻ സാധിക്കാത്തവർക്കും, അമിതവണ്ണമുള്ളവർക്കും, ചലനശേഷി നഷ്ടപ്പെട്ടവർക്കും, ഭിന്നശേഷിക്കാർക്കും വളരെ എളുപ്പത്തിൽ ഈ പ്രോഗ്രാം ചെയ്യാം
നിങ്ങൾ തുടരുന്ന ചികിത്സകളോ മരുന്നുകളോ ഒന്നും മാറ്റേണ്ട ആവശ്യമില്ല. നമ്മുടെ ലക്ഷ്യം മരുന്നുകൾ കുറച്ച് കൊണ്ട് വരണം, അസുഖം മാറണം എന്നതായിരിക്കണം
ഓൺലൈൻ ആയും പ്രോഗ്രാം ചെയ്യാം
വ്യക്തിഗതമായ പ്രോഗ്രാമുകളാണ് എസ്കാസോയിലുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ ഡയറ്റ് പ്ലാനുകളോ, ചാർട്ടുകളോ ഇല്ല. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവരുടെ ശരീര ഘടന, രക്ത പരിശോധനകൾ, അസുഖങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ജോലി, ജീവിതസാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ചെല്ലാം പ്ലാനുകൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ആദ്യം ഒരു വിശദമായ കൺസൾട്ടേഷന് വരിക എന്നത് നിർബന്ധമാണ്.
കൺസൾട്ടേഷന് വരുമ്പോൾ കയ്യിലുള്ള ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ, സ്കാൻ റിപ്പോർട്ടുകൾ എന്നിവ കൊണ്ടുവരണം (ഉണ്ടെങ്കിൽ മാത്രം). കൺസൾട്ടേഷന് വന്നത് കൊണ്ട് നിങ്ങൾ ഈ പ്രോഗ്രാം ചെയ്യണമെന്ന് യാതൊരുവിധ
നിർബന്ധവുമില്ല.കാര്യങ്ങൾ മനസ്സിലാക്കുക.വ്യക്തമായി മനസ്സിലാക്കിയിട്ട് മാത്രം പ്രോഗ്രാമിൽ ചേരുക.
ഒരു കാര്യം എപ്പോഴും ഓർമ്മയിൽ വയ്ക്കുക. ജീവിതശൈലി രോഗങ്ങളെ മരുന്നുകൾ കൊണ്ടോ മറ്റ് മാജിക് പ്രൊഡക്ടുകൾ കൊണ്ടോ മാറ്റാൻ സാധിക്കുകയില്ല. കൃത്യമായ ജീവിതശൈലി മാറ്റം അതിനവശ്യമാണ്. അതിന് നിങ്ങളെ അറിഞ്ഞ് വ്യക്തികൾക്ക് ആവശ്യമായ പ്ലാനുകൾ തയ്യാറാക്കി, നിങ്ങളെയും കുടുംബത്തെയും ആരോഗ്യത്തിലേയ്ക്ക് കൈപിടിച്ച് നടത്തുന്ന സ്ഥാപനമാണ് എസ്കാസോ.
കൂടുതൽ വിവരങ്ങൾക്കും, കൺസൾട്ടേഷൻ ബുക്ക് ചെയ്യാനും 8089009009 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. അല്ലെങ്കിൽ നമ്പർ തന്നാൽ ഞങ്ങൾ വിളിക്കാം.
Comentarios