top of page
Writer's pictureGrinto Davy

തൈറോയ്ഡ് ഹോർമോണിന്റെ അളവുകൾ സാധാരണനിലയിലാണെങ്കിലും ഹൈപ്പോതൈറോയിഡ് ലക്ഷണങ്ങൾ ഉണ്ടോ?


നിങ്ങളുടെ തൈറോയ്ഡ് ഹോർമോൺ അളവുകൾ സാധാരണനിലയിലാണെങ്കിലും ഇപ്പോഴും ഹൈപ്പോതൈറോയിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ, അതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ തൈറോയ്ഡ് ഹോർമോൺ അളവ് സാധാരണമാണെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടോ, കൂടാതെ ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ് പല ലക്ഷങ്ങളായ മുടി കൊഴിച്ചിൽ, അമിതവണ്ണം, വരണ്ട ചർമ്മം എന്നിവയും ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. തൈറോയ്ഡ് പരിശോധനകൾ സാധാരണ നിലയിലാകുമ്പോൾ പോലും, പലർക്കും ഇത്തരത്തിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ മാറുന്നതിന് മറ്റ് ചികിത്സകൾ തേടിപോകുകയും ശരിയായ ഫലം ലഭിക്കാതെ വരുകയും ചെയ്യും.


എന്താണ് കുറഞ്ഞ തൈറോയ്ഡ്?


തൈറോയ്ഡ് ഗ്രന്ഥിക്ക് ശരിയായ അളവിൽ ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയ്ഡ് ഗ്രന്ഥി കഴുത്തിലാണ് കാണുന്നത്. ഇത് മെറ്റബോളിസം (ഉപാപചയം), ശരീരത്തിന്റെ താപനില, ഹൃദയമിടിപ്പിന്റെ നിരക്ക് എന്നിവ നിയന്ത്രിക്കുന്ന ഹോർമോണുകൾ നിർമ്മിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തപ്പോൾ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് മൂലം ക്ഷീണം, അമിതവണ്ണം, വിഷാദം തുടങ്ങിയ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകും.


എന്തുകൊണ്ടാണ് തൈറോയ്ഡ് പ്രവർത്തനരഹിതമാകുന്നത്?


പല കാര്യങ്ങളും ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിച്ചേക്കാം. ഓട്ടോ ഇമ്മ്യൂൺ അസുഖമായ ഹാഷിമോട്ടോ (Hashimoto Thyroiditis) തൈറോയ്ഡൈറ്റിസ്, അതുപോലെ റേഡിയേഷൻ എക്സ്പോഷർ, ചില മരുന്നുകൾ എന്നിവയാണ് ഏറ്റവും സാധാരണമായ ചില കാരണങ്ങൾ. ഫുഡ് അലർജികൾ, ആവശ്യത്തിനുള്ള വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കാതെ വരിക, മുതലായവയും ഇതിന് കാരണമാകാം.


തൈറോയ്ഡ് ലെവലുകൾ നോർമലാണെങ്കിലും എന്തുകൊണ്ട് ഹൈപോതൈറോയ്ഡിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് പരിശോധിക്കാം:


രക്തത്തിലെ തൈറോയിഡിന്റെ അളവ് സാധാരണ നിലയിലാണെങ്കിൽപ്പോലും, ചിലർക്ക് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം. കാരണം, തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ല, അതായത് അളവ് നോക്കുമ്പോൾ സാധാരണ വേണ്ട പരിധിക്കുള്ളിലായിരിക്കാം, പക്ഷെ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഹോർമോൺ ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ നോർമൽ റേഞ്ച് നോക്കുമ്പോൾ ഹൈപോതൈറോയ്ഡിസം ഇല്ല എന്ന് കാണുമെങ്കിലും, ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. ഇതിനെ സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസം എന്ന് വിളിക്കുന്നു, സാധാരണ മെഡിക്കൽ പരിശോധനകളിൽ പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പോകുകയും ശരിയായ രോഗനിർണയം നടക്കാതെ പോകുകയും ചെയ്യും.


സാധാരണ തൈറോയ്ഡ് നിലയുള്ളവരിൽ രോഗലക്ഷണങ്ങളുടെ മറ്റൊരു അടിസ്ഥാന കാരണമാണ് ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുമ്പോൾ ഇത് സംഭവിക്കുന്നു, ഇത് inflammation ഉണ്ടാക്കുകയും ഹോർമോൺ ഉത്പാദനം കുറയുകയും ചെയ്യുന്നു.


തൈറോയ്‌ഡിന്റെ ആരോഗ്യത്തിന് ഒരു സമഗ്ര സമീപനം (Holistic Approach)


മുൻപ് പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ ഹൈപ്പോതൈറോയിഡിസവും അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ചികിത്സിക്കുമ്പോൾ, പരമ്പരാഗതമായ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയോടൊപ്പം ഒരു സമഗ്രമായ ആരോഗ്യ പരിപാലന സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണ്. രോഗപ്രതിരോധ ശേഷി, ജീവിതശൈലി ഘടകങ്ങൾ, നല്ല ഭക്ഷണശീലങ്ങൾ, ഉറക്കം, സ്‌ട്രെസ് എന്നിവയുൾപ്പെടെ മുഴുവൻ കാര്യങ്ങളും ഇവിടെ കണക്കാക്കണം. അതായത് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ മരുന്ന് ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ, നല്ലൊരു ജീവിത ശൈലീ മെച്ചപ്പെടുത്തുന്നതിലൂടെ തൈറോയ്ഡ് ഹോർമോൺ പ്രവർത്തനങ്ങളെ സാധാരണ നിലയിലാക്കുകയും വേണം. എന്നാൽ ഭൂരിഭാഗവും മരുന്നുകളിൽ മാത്രം ആശ്രയിക്കുകയാണ് പതിവ്.


തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും കുടലിന്റെ ആരോഗ്യവും


തൈറോയ്ഡ് ആരോഗ്യത്തിന് കുടലിന്റെ ആരോഗ്യം പ്രധാനമാണ്, കാരണം ഹോർമോണുകൾ കൂടുതലും കുടലിൽ നിർമ്മിക്കപ്പെടുന്നു. കുടലിൽ ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളും - അത് inflammation ആകാം - ഹോർമോൺ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ കൂടുകയും ചെയ്യും. നല്ലൊരു ഭക്ഷണക്രമം, ജീവിതശൈലി, തൈറോയ്ഡ് പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉപയോഗം, എന്നിവ വഴി കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയും.


ജീവിതശൈലിയും തൈറോയ്‌ഡിന്റെ പ്രവർത്തനവും


ഭക്ഷണക്രമത്തിനും കുടലിന്റെ ആരോഗ്യത്തിനും പുറമേ, ജീവിതശൈലി ഘടകങ്ങളായ മാനസിക പിരിമുറുക്കം, ഉറക്കം, വ്യായാമം എന്നിവയും തൈറോയ്‌ഡിന്റെ പ്രവർത്തനത്തിൽ വലിയ സ്വാധീനം ചെലുത്തും. വിട്ടുമാറാത്ത സ്ട്രെസ്സ്, വിഷാദം, എന്നിവ രോഗം പിന്നെയും മോശമാക്കുകയും ഹോർമോൺ ഉത്പാദനം മന്ദഗതിയിലാകുകയും ചെയ്യും. ആവശ്യത്തിന് ഉറങ്ങുന്നതും പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനത്തെ സഹായിക്കും.


ഉപസംഹാരം


നിങ്ങളുടെ തൈറോയിഡിന്റെ അളവ് സാധാരണമാണെങ്കിലും നിങ്ങൾക്ക് ഇപ്പോഴും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ, മരുന്നുകൾ കഴിക്കുന്നതിന്റെ കൂടെ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സമഗ്രമായ സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണ്. കുടലിന്റെ ആരോഗ്യം, ജീവിതശൈലി ഘടകങ്ങൾ, മറ്റ് മൂലകാരണങ്ങൾ എന്നിവയെ മനസ്സിലാക്കുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനത്തെ മെച്ചപ്പെടുത്തുവാനും രോഗ ലക്ഷണങ്ങൾ കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും.


എസ്കാസോ തൈറോയ്ഡ് ഹെൽത്ത് പ്രോഗ്രാം


ഓരോ വ്യക്തിയുടെയും ഹൈപോതൈറോയ്ഡിസം, മറ്റ് തൈറോയ്ഡ് പ്രശ്നങ്ങൾ, അതുമൂലമുണ്ടാകുന്ന അമിതവണ്ണത്തിന്റെയും മറ്റ് ലക്ഷണങ്ങളുടെയും യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി ആ വ്യക്തിക്കാവശ്യമായ ജീവിതശൈലിയും ഭക്ഷണക്രമവും ഉറക്കവും സ്‌ട്രെസ്സ് മാനേജ്മെന്റും പഠിപ്പിച്ചു കൊടുക്കുകയാണ് എസ്കാസോ ചെയ്യുന്നത്.


വ്യക്തിയുടെ, ശരീര ഘടന, രക്ത പരിശോധനകൾ, ആരോഗ്യത്തിന്റെ വിവിധ തലത്തിൽ അവരുമായുള്ള ചർച്ചകൾ എന്നിവയെ അടിസ്ഥാനമാക്കി, അവരുടെ രോഗത്തിന്റെയും അമിതവണ്ണത്തിന്റെയും അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കിയാണ് ആ വ്യക്തിയുടെ ജീവിതശൈലിയും ഭക്ഷണക്രമവും നിർദ്ദേശിക്കുന്നത്. അതിനായി ചിലപ്പോൾ അവർ ജനിച്ചപ്പോൾ മുതൽ ഇപ്പോൾ ജീവിക്കുന്ന സാഹചര്യങ്ങൾ വരെ അറിയേണ്ടതായി വരാം.


ഹൈപോതൈറോയ്ഡിന് നിങ്ങൾ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, അതിന്റെ കൂടെ നിർബന്ധമായും ജീവിതശൈലീ മെച്ചപ്പെടുത്തിയാൽ മാത്രമേ അതുകൊണ്ട് ഗുണമുണ്ടാകുകയുള്ളു. എന്നാൽ മാത്രമേ രോഗത്തെ മാറ്റിയെടുക്കുവാൻ സ്വയം പര്യാപ്തമാവുകയുള്ളു. മരുന്നുകളുടെ അളവുകൾ കുറയ്ക്കുക എന്നതായിരിക്കണം ലക്‌ഷ്യം. അതാണ് ആരോഗ്യം.


പലരും ഇത്തരം രോഗങ്ങളിൽ നിന്നുണ്ടാകുന്ന അമിതവണ്ണം മാത്രം എങ്ങിനെയെങ്കിലും കുറയ്ക്കാൻ ശ്രമിക്കുന്നത് കാണാം. തൈറോയ്ഡ് പ്രശ്നങ്ങളും അമിതവണ്ണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനെ ഒരു റെഡിമെയ്ഡ് ഭക്ഷണക്രമമോ വ്യായാമക്രമമോകൊണ്ട് ശരിയാക്കുവാൻ സാധ്യമല്ല. ഹൈപോതൈറോയ്ഡിസം ഒരു അസുഖമായും, അതുകൊണ്ടുണ്ടാകുന്ന അമിതവണ്ണം സൗന്ദര്യപ്രശ്നമായും കാണുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. ഇവിടെ തൈറോയ്ഡ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കി ആ വ്യക്തിക്ക് അതിനാവശ്യമായ ജീവിതശൈലീ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ, തൈറോയ്ഡ് പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആകുകയും ഒപ്പം അമിതവണ്ണം കുറയുകയും ചെയ്യുകയുള്ളൂ.


എസ്കാസോയുടെ തൈറോയ്ഡ് ഹെൽത്ത് പ്രോഗ്രാം നിങ്ങൾക്ക് ക്ലിനിക്കിൽ വന്നുകൊണ്ടോ അല്ലെങ്കിൽ വീട്ടിലിരുന്നുകൊണ്ടോ ചെയ്യാവുന്നതാണ്. മാസ്റ്റർക്ലാസ്സുകളും, ദിവസേനയുള്ള follow up കളും ഉണ്ടാകും. മൂന്ന് മാസം മുതലുള്ള പാക്കേജുകളാണ് എസ്കാസോ നിർദ്ദേശിക്കുന്നത്. കാരണം ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തണമെങ്കിൽ കുറഞ്ഞത് അത്രയും സമയം ആവശ്യമാണ്. ഓരോ വ്യക്തികൾക്കും അവരുടെ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കി അതിനനുയോജ്യമായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : +91 8089009009


Healthy Regards



Grinto Davy Chirakekkaren

Founder: ESCASO® GDDiET®

Orthopaedic Physiotherapist

Health & Wellness Coach

Clinical nutritionist

Applying Functional Medicine in Clinical Practice


Recent Posts

See All

Comments


Post: Blog2_Post
bottom of page